4 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാടസ്ആപ്പ്;

Published date: November 21, 2021
Location: 99999999, Not, KAITHAKKAL, Thalikulam, India

Description

ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാം; അപ്രത്യക്ഷമാക്കാവുന്ന മെസേജുകൾക്ക് പുതിയ സമയ ക്രമീകരണം; 4 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാടസ്ആപ്പ്; പ്രൊഫൈൽ ഫോട്ടോയുടെ കാര്യത്തിലും കൂടുതൽ ക്രമീകര


ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ അഞ്ചിലേറെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്.വാട്സാപ്പിലെ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആർക്കൊക്കെ കാണാനാകുമെന്ന കാര്യം കൂടുതൽ ക്രമീകരിക്കാനായേക്കും എന്നതടക്കം വാട്സാപ്പിലേക്ക് അഞ്ചിലേറെ പുതിയ ഫീച്ചറുകൾ എത്തിയേക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്രൂപ്പിനുള്ളിൽ ഉപ ഗ്രൂപ്പുകൾ സൃഷ്ടിക്കാനുള്ള സാധ്യതയാണ് മറ്റൊരു ഒരു ഫീച്ചർ. ഈ ഫീച്ചറിന്റെ പേര് കമ്യൂണിറ്റീസ് എന്നായിരിക്കാം.വാബീറ്റാഇൻഫോ വെബ്സൈറ്റാണ് പുതിയ വിവരങ്ങളുമായി എത്തിയിരിക്കുന്നത്. ഇവയിൽ ചില ഫീച്ചറുകൾ വാട്സാപ്പിന്റെ ബീറ്റാ ടെസ്റ്റർമാർ ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു. താമസിയാതെ ഉപയോക്താക്കളുടെ വാട്സാപ്പിലേക്ക് എത്തിയേക്കാവുന്ന ചില ഫീച്ചറുകൾ ഇവയാണ്:

പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ എന്നിവ ചിലരെ മാത്രം കാണിക്കാൻ അനുവദിക്കാംചില വാട്സാപ് ഉപയോക്താക്കൾ പ്രൊഫൈൽ ഫോട്ടോകൾ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്സിലുള്ള ചിലർ കാണുന്നതിൽ അസ്വസ്ഥരുമാണ്. ഇത്തരക്കാർക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചർ കൂടി വരുന്നു. ഇനിമുതൽ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ സ്റ്റാറ്റസ്, 'എബൗട്ടിൽ' നൽകിയിരിക്കുന്ന വിവരങ്ങൾ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തിൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണങ്ങൾ സാധ്യമായേക്കും. ഇപ്പോൾ ലഭ്യമായ ഓപ്ഷൻസ് എല്ലാവരും, കോണ്ടാട്ക്സിൽ ഉള്ളവർ, ആർക്കും അനുവാദമില്ല എന്നിങ്ങനെയാണ്. പുതിയ മാറ്റം വരികയാണെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ കോണ്ടാക്ട്സിൽ ഉള്ളവരിൽ നിന്ന് തിരഞ്ഞെടുത്തവർക്കു മാത്രം നൽകാം. 'മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്' എന്നായിരിക്കും വിവരണം എന്നു പറയുന്നു.അപ്രത്യക്ഷമാക്കാവുന്ന മെസേജുകൾക്ക് പുതിയ സമയ ക്രമീകരണംനിലവിൽ ഡിസപ്പിയറിങ് മെസേജുകൾക്ക് ഏഴു ദിവസം വരെയാണ് ആയുസ്. ഇനി അത് 90 ദിവസത്തേക്ക് എന്ന് കൂട്ടാനോ, 24 മണിക്കൂർ എന്ന് കുറയ്ക്കാനോ സാധിച്ചേക്കുമെന്നു പറയുന്നു.

കമ്യൂണിറ്റീസ് - ഗ്രൂപ്പുകൾക്കുള്ളിൽ ഗ്രൂപ്പുകൾ

ഗ്രൂപ്പ് അഡ്‌മിനുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ഫീച്ചറായിരിക്കും കമ്യൂണിറ്റീസ്. ഗ്രൂപ്പുകൾക്കുള്ളിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാനായേക്കുമെന്നും വാബീറ്റാഇൻഫോ അവകാശപ്പെടുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന സബ്ഗ്രൂപ്പുകൾ തമ്മിലുള്ള സന്ദേശക്കൈമാറ്റവും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് പറയുന്നു.

വോയിസ് മെസേജ് അയയ്ക്കുന്നതിനു മുൻപ് കേൾക്കാനായേക്കും
വോയിസ് മെസേജ് അയയ്ക്കുന്നവർക്ക് അത് റെക്കോഡു ചെയ്ത് കേട്ട ശേഷം അയയ്ക്കാൻ സാധിക്കുന്ന രീതിയലുള്ള യൂസർ ഇന്റർഫെയ്സ് ക്രമീകരണം വന്നേക്കും. ഇതിനായി ഒരു സ്റ്റോപ്പ് ബട്ടൺ ചേർക്കും. ഉപയോക്താവിന് സ്റ്റൊപ്പിൽ സ്പർശിച്ച് റെക്കോഡിങ് നിർത്തി റെക്കോഡു ചെയ്ത സന്ദേശം കേൾക്കാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിലീറ്റു ചെയ്യാൻ സാധിക്കുമെന്നാണ് പറയുന്നത്.


Contact No: 8889

Share

Useful information

  • Avoid scams by acting locally or paying with PayPal
  • Never pay with Western Union, Moneygram or other anonymous payment services
  • Don't buy or sell outside of your country. Don't accept cashier cheques from outside your country
  • This site is never involved in any transaction, and does not handle payments, shipping, guarantee transactions, provide escrow services, or offer "buyer protection" or "seller certification"
Check with seller

Contact publisher

Name: Watsapp